കേരളത്തിൻ്റെ സ്വപ്ന പദ്ധതി കെ-റെയിലിനെക്കുറിച്ച് അമൽജ്യോതി എൻജിനീയറിങ് കോളേജിൽ സെമിനാർ കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാങ്കേതിക പ്രഭാഷണ പരമ്പരയുടെ ഭാഗമായി കേരള റെയിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ശ്രീ അജിത് കുമാർ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ " സെമി ഹൈസ്പീഡ് റെയിൽ - ഒരു ചിലവു കുറഞ്ഞ സുസ്ഥിര ഗതാഗത മാതൃക" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. പ്രസ്തുത സെമിനാറിൽ സിവിൽ എൻജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ടവർക്കും താൽപര്യപ്പെടുന്ന പൊതുജനങ്ങൾക്കും പങ്കെടുക്കുവാനും സംവദിക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണ് . ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം പേർക്ക് സൂം മീറ്റിംഗിലും മറ്റുള്ളവർക്ക് www.live.ajce.in എന്ന ലിങ്കിലൂടെ ലൈവായി സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. സൗജന്യ രജിസ്ട്രേഷനു വേണ്ടി കോൺടാക്ട് : www.webinar.ajce.in or HOD സിവിൽ- 9947653538 Department of Civil Engineering, Amal Jyothi College of ...
Blog of one of top Civil Engineering Department in Kerala. This blog is to update recent activities in Civil Engineering Department.